മെയ് ദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം സംഘടിപ്പിച്ച പ്രഥമ പ്രതിഭാ സംഗമം കവി മധുസൂദനന്‍ നായര്‍ ഉത്ഘാടനം ചെയ്തു.
യഥാര്‍ഥ പ്രതിഭകള്‍ ഭൂതകാലത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും വര്‍ത്തമാനകാലത്തില്‍ സൃഷ്ടികള്‍ നടത്തുകയും ഭാവിക്കുവേണ്ടി കരുതുകയും ചെയ്യുന്നവരാണ് . അങ്ങനെ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. യുവപ്രതിഭകളില്‍ ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്നു . പ്രതിഭകള്‍ കാലത്തിന്റെ ശബ്ദമാണ് , ശബ്ദമാകണം . കവി തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തദവസരത്തില്‍ അബുദാബി മലയാളി സമാജത്തിന്റെ ബ്ലോഗും അദ്ദേഹം അനാവരണം ചെയ്തു. ബ്ലോഗില്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. ഏറ്റവും നല്ല രചനകള്‍ക്ക് അടുത്ത പ്രതിഭാ സംഗമത്തില്‍ സമ്മാനങ്ങള്‍ നല്‍കും .
തുടര്‍ന്ന് നെല്ലേറ്റില്‍ അസ്ലം പ്രവാസി സാഹിത്യത്തിന്റെ പ്രതിസന്ധിയും സാദ്ധ്യതകളും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഓരോ രചനകളും മനുഷ്യരെ തിരയുന്ന തീര്‍ത്ഥാടനമാണെന്ന് അഭിപ്രായപ്പെട്ടു. അജയബോസ് നാടകത്തെക്കുറിച്ചും , നിബു പേരേറ്റില്‍ സിനിമ എന്ന മാദ്ധ്യമത്തെക്കുറിച്ചും സംസാരിച്ചപ്പോള്‍ കവികളായ പി.വൈ.രാധാകൃഷ്ണന്‍ , ദേവസേന , മുത്താന ശ്രീകുമാര്‍ , കുഴൂര്‍ വിത്സന്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
സംഗമത്തില്‍ സമാജം പ്രസിഡന്റ് മനോജ് പുഷ്ക്കര്‍ , സെക്രട്ടറി യേശുശീലന്‍ , സാഹിത്യവിഭാഹം സെക്രട്ടറി ഹെന്റി മേരിസണ്‍ , വിളഭാഗം നാസര്‍ എന്നിവര്‍ സംസാരിച്ചു. ഓ.ഷാജി, ഡോ:മൂസ പാലക്കല്‍ , എന്നിവര്‍ മെയ് ദിനാശംസാപ്രസംഗവും , സമാജം ആര്‍ട്ട്സ് സെക്രട്ടറി വിജയരാഘവന്‍ നന്ദിയും പ്രകാശിപ്പിച്ചു.
അബുദാബി മലയാളീ സമാജം പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു. അംഗങ്ങളുടെ സാഹിത്യസൃഷ്ടികള്‍ ഉടന്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു.
അബുദാബി മലയാളി സമാജത്തിനു
ReplyDeleteഎല്ലാ നന്മകളും ആശംസിക്കുന്നു
അബുദാബി മലയാളി സമാജത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു. ബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteഅങ്ങനെ അബു ദാബി മലയളി സമാജവും ബ്ലോഗിൽ എത്തി.
ReplyDeleteഎന്റെ വാപ്പ സമാജത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പണ്ടു 1974 സമാജം മദീന സൈദിൽ അയിരുന്നപ്പോൾ മുതൽ ഞാൻ വാപ്പായുടെ കയ്യും പിടിച്ചു അവിടെ വരുമായിരുന്നു. പഴയ കുറേ പേരുകൾ ഇന്നും ഓർമ്മയുണ്ടു. അജയ് ഘോഷ്, M.A. Salim, കണിയാപുരം സൈനുദ്ദീൻ (എന്റെ കൊച്ചാപ്പ), രവി മേനോൻ, നമ്പ്യാർ. അങ്ങനെ കുറേ പേരുകൾ.
സമാജത്തിൽ കാലുകുത്തിയിട്ട് വർഷങ്ങൾ ഒരുപാടായി. എന്തായാലും സമാജം blogൽ വന്നതിൽ എന്റെ സന്തോഷം അറിയിക്കട്ടെ.